LiveTV

Live

Kerala

പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; കേന്ദ്ര നടപടിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി

പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കിയത്

 പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; കേന്ദ്ര നടപടിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി

കോവിഡ്- 19 ബാധയിൽ ആശങ്ക പടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച മന്ത്രിമാർ പങ്കെടുത്ത് എല്ലാ ജില്ലകളിലും യോഗം വിളിക്കും. രോഗം പടരുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കാൻ തടസമായ കേന്ദ്ര സർക്കുലർ തിരുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കിയത്.

കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികളാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സർക്കാർ നിർദ്ദേശങ്ങൾ ജാഗ്രതയോട് പാലിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തെ മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് വരണമെങ്കിൽ കൊ വിഡ്- 19 രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന കേന്ദ്ര സർക്കുലറിനെതിരെ നിയമ സഭ പ്രമേയം പാസാക്കി. കേന്ദ്രത്തിന്റെ സർക്കുലർ മനുഷത്വ വിരുദ്ധവും പ്രവാസികളെ കൈവിടുന്നതിന് തുല്യമാണെന്നും മുഖമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചിരുന്നത് കൊണ്ട് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.