LiveTV

Live

Kerala

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ ആരോഗ്യം തൃപ്തികരം

പരിയാരം മെഡിക്കല്‍ കോളജിലാണ് ചികിത്സ.

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ ആരോഗ്യം തൃപ്തികരം

കണ്ണൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കലക്ടര്‍. പരിയാരം മെഡിക്കല്‍ കോളജിലാണ് ചികിത്സ. പ്രൈമറി കോണ്ടാക്ട് ശേഖരിച്ചു കഴിഞ്ഞു. റൂട്ട് മാപ്പ് തയ്യാറാക്കും. 11 പേര്‍ ഇതിനകം നിരീക്ഷണത്തിലുണ്ട്. സംശയമുള്ളവരോട് നിരീക്ഷണത്തിൽ കഴിയാന്‍ നിര്‍ദേശം നല്‍കിയെന്നും കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാളാണ് കണ്ണൂരിലെ യുവാവ്. ദുബൈയിൽ നിന്നാണ് ഇയാള്‍ വന്നത്. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 4150 പേര്‍ നിരീക്ഷണത്തിലാണ്.