LiveTV

Live

Kerala

കോവിഡ് 19: കോട്ടയത്ത് ആശങ്ക തുടരുന്നു; 13 പേര്‍ ആശുപത്രിയില്‍

ഇറ്റലിയില്‍ നിന്നു വന്ന റാന്നി സ്വദേശികളുടെ ബന്ധുക്കളിലും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ ജാഗ്രതയിലേക്ക് കോട്ടയം ജില്ല പോയത്

കോവിഡ് 19: കോട്ടയത്ത് ആശങ്ക തുടരുന്നു; 13 പേര്‍ ആശുപത്രിയില്‍

കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നു. രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ എണ്ണം 74 ആയി. 310 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ റൂട്ട് മാപ്പടക്കം തയ്യാറാക്കിയിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നു വന്ന റാന്നി സ്വദേശികളുടെ ബന്ധുക്കളിലും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ ജാഗ്രതയിലേക്ക് കോട്ടയം ജില്ല പോയത്. ഇതേ തുടര്‍ന്ന് നടത്തിയ ഇവര്‍ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ജില്ലാഭരണ കൂടം. ഇതിനോടകം 74 പേര്‍ നേരിട്ട് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സെക്കണ്ടറി കോണ്‍ടാക്ടായി 310 പേരെയും കണ്ടെത്തിയിട്ടുണ്ട്. പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അത് കൂടുതല്‍ ആശങ്കയുണ്ടാക്കും. ഇതിനോടകം 54 സാമ്പിളുകള്‍ അയച്ചതില്‍ 34 എണ്ണം നെഗറ്റീവാണ്. 2 എണ്ണം മാത്രമാണ് പോസിറ്റീവായത്. മൂന്നെണ്ണം പരിശോധിക്കാതെ തന്നെ ഒഴിവാക്കി. 15 പേരുടെ റിസല്‍ട്ടാണ് ഇനി ലഭിക്കാനുള്ളത്.