LiveTV

Live

Kerala

കണ്ടെയ്നറുകൾ ലോറിയുമായി ലോക്ക് ചെയ്യാതെ സർവീസ് നടത്തുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ

കണ്ടെയ്നർ ലോറികൾ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ച് ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു

കണ്ടെയ്നറുകൾ ലോറിയുമായി ലോക്ക് ചെയ്യാതെ സർവീസ് നടത്തുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ

കണ്ടെയ്നറുകൾ ലോറിയുമായി ലോക്ക് ചെയ്യാതെ സർവീസ് നടത്തുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ. കണ്ടെയ്നർ ലോറികൾ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ച് ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

കണ്ടെയ്നറുകൾ ലോറിയുമായി ബന്ധിപ്പിക്കുന്ന ലോക്ക് വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ടെന്ന് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തുന്ന പൊലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണമെന്നാണ് ഹൈകോടതി നിർദേശിച്ചിട്ടുള്ളത്.

അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കണ്ടെയ്നർ ശരിയായി ലോക്ക് ചെയ്യാത്തതാണെന്ന്‌ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗതാഗത കമ്മീഷണർ കേരള റോഡ് സുരക്ഷാ അതോറിട്ടി യോഗത്തിൽ ഇത് വ്യക്തമാക്കിയിരുന്നതായും അഭിഭാഷകൻ അറിയിച്ചു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകളിൽ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചത്.

തുറമുഖത്തു നിന്ന് ട്രക്കുകൾ പുറപ്പെടും മുമ്പ് കണ്ടെയ്‌നറുകൾ ശരിയായ രീതിയിൽ ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികൃതർക്കും മറ്റു തുറമുഖ അധികൃതക്കും നിർദേശം നൽകണമെന്ന് റോഡ് സുരക്ഷാ യോഗത്തിൽ ആവശ്യപ്പെട്ടിരു ന്നു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രു. 25ന് ചേർന്ന കേരള റോഡ് സുരക്ഷാ അതോറിട്ടി യോഗമാണ് ഇത് ശുപാർശ ചെയ്തതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള ചട്ട ഭേദഗതിക്കെതിരെ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു കണ്ടയ്നർ ലോറി സംബന്ധിച്ച വിഷയത്തിൽ കോടതി ഇടപെടലുണ്ടായത്.