LiveTV

Live

Kerala

കോവിഡ് 19; ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത കര്‍ശനമാക്കയെന്നും മുഖ്യമന്ത്രി അറിയിച്ചു

കോവിഡ് 19; ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

ചൈനയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത കര്‍ശനമാക്കയെന്നും മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് രോഗബാധയില്‍ നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജില്ലകളില്‍ മറ്റന്നാള്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചനയുണ്ടെന്നും നാളെ ചേരുന്ന കാര്യോപദേശക സമിതിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.