LiveTV

Live

Kerala

ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് ഒന്നിനെന്ന മന്ത്രിയുടെ വാദം തെറ്റ്

ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് ഒന്നിനെന്ന മന്ത്രിയുടെ വാദം തെറ്റ്

ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് ഒന്നിനാണെന്ന ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ സര്‍ക്കുലറിന്‍റ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പരിശോധിക്കാം. കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കണമെന്നാണ് ഈ സര്‍ക്കുലറില്‍ പറയുന്നത്.

26ന് ലഭിച്ച കേന്ദ്ര നിര്‍ദേശം സംസ്ഥാനത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന സൂചനയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയവരാണ് കേരളത്തില്‍ വീണ്ടും കോവിഡ് 19 പടരാന്‍ കാരണക്കാരായത്. കേന്ദ്ര നിര്‍ദേശം വന്നതു മുതല്‍ തന്നെ ഇറ്റലി യാത്രക്കാരെ കര്‍ശനമായി നിരീക്ഷിച്ചിരുന്നെങ്കില്‍ രോഗ വ്യാപനം തടയാമായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം ഇറ്റലിയില്‍ നിന്നെത്തുന്നവരെ നിര്‍ദേശിക്കാന്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. വിമാനത്തില്‍ അനൌണ്‍സ് ചെയ്യണമെന്ന നിര്‍ദേശമാണ് ഉണ്ടായിരുന്നത്. അത് എല്ലാ വിമാനങ്ങളിലും നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.