LiveTV

Live

Kerala

വാട്ടര്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കാനുള്ളത് വന്‍ കുടിശ്ശിക

കുടിശ്ശിക അവശേഷിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്

വാട്ടര്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കാനുള്ളത് വന്‍ കുടിശ്ശിക

വാട്ടര്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കാനുള്ളത് വന്‍ കുടിശ്ശിക. കണക്ക് പ്രകാരം 1131 കോടി രൂപയാണ് വിവിധ ജില്ലകളില്‍ നിന്നായി കുടിശ്ശികയുള്ളത്. അദാലത്തിലൂടെ കുടിശ്ശിക തിരിച്ച് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വാട്ടര്‍ അതോറിറ്റി.

പലിശയും പിഴപലിശയുമടക്കമാണ് 1131 കോടി രൂപ ജല അതോറിറ്റിക്ക് കുടിശ്ശിക ലഭിക്കാനുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്ന് പതിനൊന്ന് കോടി മൂപ്പത്തിഒന്ന് ലക്ഷത്തിലധികം രൂപ ലഭിക്കാനുണ്ട്. പൊതുമരാമത്തില്‍ നിന്ന് മാത്രം കോടികള്‍ ലഭിക്കാനുണ്ട്. 6,44,08,748 രൂപയാണ് പി ഡബ്യു ഡി നല്‍കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കാനുള്ളത് 35,15,853 രൂപ.

കുടിശ്ശിക അവശേഷിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി വലിയ തുക നല്‍കാനുണ്ട്. കരാറുകാര്‍ക്ക് നല്‍കാനുള്ള തുകയും കുടുശ്ശികയാണ്.