LiveTV

Live

Kerala

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയുടെ സോഫ്റ്റ്‌വെയർ തകരാര്‍; ആശങ്കയില്‍ അധ്യാപകര്‍

പരീക്ഷക്ക് ഉപയോഗിക്കുന്ന ഐ എക്സാം സോഫ്റ്റ്‌വെയർ ഇന്നലെ പണി മുക്കിയതോടെ ഉത്തരക്കടലാസുകൾ യഥാസമയം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കാൻ കഴിഞ്ഞില്ല.

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയുടെ സോഫ്റ്റ്‌വെയർ തകരാര്‍; ആശങ്കയില്‍ അധ്യാപകര്‍

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയുടെ സോഫ്റ്റ്‌വെയർ തകരാറിലാകാതിരിക്കാൻ ഇന്ന് മുൻകരുതലിലാണ് വിദ്യാഭ്യാസ വകുപ്പ്. ഐ എക്സാം സോഫ്റ്റ്‌വെയർ തകരാറിലായത് കാരണം ഇന്നലെ ഉത്തരക്കടലാസ് അയക്കാനായില്ല. ഇന്നും ആശങ്കയിലാണ് പരീക്ഷക്ക് മേൽ നോട്ടം വഹിക്കുന്ന അധ്യാപകർ.

പരീക്ഷക്ക് ഉപയോഗിക്കുന്ന ഐ എക്സാം സോഫ്റ്റ്‌വെയർ ഇന്നലെ പണി മുക്കിയതോടെ ഉത്തരക്കടലാസുകൾ യഥാസമയം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കാൻ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയർ ശരിയായപ്പോഴേക്കും തപാലിൽ അയക്കാനുള്ള സമയം കഴിയുകയായിരുന്നു. അതുകാരണം ആദ്യദിനത്തിലെ ഉത്തരക്കടലാസുകൾ പല സ്കൂളുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നും ഇതേ പ്രശ്നമുണ്ടായാൽ പരീക്ഷാ നടത്തിപ്പിലെ രഹസ്യസ്വഭാവത്തിന് വീഴ്ച വന്നു എന്ന് ആരോപണമുയരും. വിദ്യാഭ്യാസ മേഖലയിലെ മൂന്നു വിഭാഗങ്ങളിലും ഒന്നിച്ചു നടത്തിയ ആദ്യ പരീക്ഷയിൽ തന്നെ കല്ലുകടിയുണ്ടായത് വിദ്യാഭ്യാസവകുപ്പിന് ക്ഷീണമായിട്ടുണ്ട്. അതുകൊണ്ട് ഇന്നു മുതൽ വീഴ്ച വരാതിരിക്കാനുള്ള മുൻ കരുതലിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റ്.

സോഫ്റ്റ്‌വെയർ വഴി ലഭിക്കേണ്ട കവറിംഗ് സ്ലിപ്പും സ്കോർ ഷീറ്റും കൃത്യസമയത്ത് ലഭിക്കുന്നത് ഉറപ്പുവരുത്തണമെന്നാണ് സാങ്കേതികവിഭാഗത്തിന് നൽകിയിരിക്കുന്ന നിർദേശം. അതേസമയം കഴിഞ്ഞ ദിവസത്തെ ഉത്തരക്കടലാസുകൾ ഇന്നു തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാനുള്ള സംവിധാനവും ഇന്നൊരുക്കും.