LiveTV

Live

Kerala

ഷുഹൈബ് വധക്കേസ് വിചാരണക്ക്  സ്റ്റേ

ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഷുഹൈബ് വധക്കേസ് വിചാരണക്ക്  സ്റ്റേ

ഷുഹൈബ് വധക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.

അതിനിടെ കേസിന്‍റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തലശ്ശേരി സെഷന്സ് കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിന്‍റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞതിലെ സാധുതയാണ് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് 2018 ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്.