LiveTV

Live

Kerala

പത്തനംതിട്ടയില്‍ കോവിഡ്-19 രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി

സമ്പർക്കം പുലർത്തിയ കൂടുതൽ ആളുകളെ കണ്ടെത്തി; ചികിത്സയിലുള്ള വൃദ്ധദമ്പതികളുടെ ആരോഗ്യ നിലയിൽ ആശങ്ക

പത്തനംതിട്ടയില്‍ കോവിഡ്-19 രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി

പത്തനംതിട്ടയിൽ കോവിഡ്19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിശദമായ റൂട്ട്മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. രോഗബാധിതരുമായി നേരിട്ടും, അല്ലാതെയും ഇടപഴകിയ 800 ലധികം ആളുകളെയും തിരിച്ചറിഞ്ഞു. കോട്ടയത്ത് ചികിത്സയിലുള്ള രണ്ട് പത്തനംതിട്ട സ്വദേശികളുടെ ആരോഗ്യനിലയിൽ ആശങ്ക.

ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ച ആദ്യ അഞ്ച് പേരും, കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച രണ്ടു പേരുമുൾപ്പെടെയുള്ളവർ സന്ദർശിച്ച സ്ഥലങ്ങളും, സ്ഥാപനങ്ങളും, ഇവരുടെ യാത്രവിശദാംശങ്ങളും, ഓരോ സ്ഥലത്തും ചെലവഴിച്ച സമയമുൾപ്പെടെയുള്ള വിവരങ്ങളും അടക്കമാണ് റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 800ലധികം ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന മുഴുവൻ ആളുകളെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കും. ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച, ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കോട്ടയം ജില്ലയിൽ നാലുപേരാണ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശികളായ 85, 90 വയസ്സുകാരായ വൃദ്ധദമ്പതികളുടെ നില ഗുരുതരമാണ്.രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ കോട്ടയം ജില്ലയിലെ 23 പേരെയും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.