LiveTV

Live

Kerala

പ്രളയ ഫണ്ട് തട്ടിപ്പില്‍ പാർട്ടിക്കാർക്കെതിരെ പാർട്ടി നടപടിയും പൊലീസ് നടപടിയും ഉണ്ടാകുമെന്ന് റവന്യൂമന്ത്രി

പ്രളയ ദുരിതാശ്വാസം കിട്ടാത്തത് മൂലം വയനാട്ടില്‍ ആത്മഹത്യ ചെയ്ത സുനിൽ ചന്ദ്രന് പ്രളയ ദുരിതാശ്വാസ സഹായമായി ആദ്യ ഗഡു അനുവദിച്ചിരുന്നതാണെന്നും റവന്യു മന്ത്രി

പ്രളയ ഫണ്ട് തട്ടിപ്പില്‍ പാർട്ടിക്കാർക്കെതിരെ പാർട്ടി നടപടിയും പൊലീസ് നടപടിയും ഉണ്ടാകുമെന്ന് റവന്യൂമന്ത്രി

പ്രളയ ദുരിതാശ്വാസം കിട്ടാത്തത് മൂലം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ എംഎല്‍എ എൻ. ഷംസുദ്ദീനാണ് നോട്ടീസ് നൽകിയത്.

പ്രളയ ഫണ്ട് തട്ടിപ്പില്‍ പാർട്ടിക്കാർക്കെതിരെ പാർട്ടി നടപടിയും പൊലീസ് നടപടിയും ഉണ്ടാകുമെന്നും സുനിൽ ചന്ദ്രന് പ്രളയ ദുരിതാശ്വാസ സഹായത്തിന് ആദ്യ ഗഡു അനുവദിച്ചിരുന്നതാണെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി നല്‍കി. ബാങ്ക് അക്കൗണ്ടിന്റെ സാങ്കേതിക പ്രശ്നം കാരണം പണം അക്കൗണ്ടിൽ എത്തിയില്ലെന്ന് റവന്യു മന്ത്രി. സുനിലിന്റേത് ജനപ്രിയ അക്കൗണ്ടാണ്. 50,000ന് മുകളിൽ തുക നിക്ഷേപിക്കാൻ കഴിയില്ല. പ്രളയ ഫണ്ട് തട്ടിയവർക്കെതിരെ കേസെടുത്തതായി റവന്യു മന്ത്രി. 2018 ലെ പ്രളയത്തിൽപ്പെട്ട എല്ലാവർക്കും ധനസഹായം കൈമാറി.

2018 ൽ 10,000 രൂപയുടെ സഹായം പോലും സനൽ ചന്ദ്രന് കിട്ടിയില്ല. പാർട്ടിക്കാർ ചേർന്ന് ഗൂഢാലോചന നടത്തിയാണ് പാവപ്പെട്ടവന് കിട്ടാത്ത പ്രളയ ഫണ്ട് തട്ടിയത്. പ്രളയ ഫണ്ട് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണം. കവളപ്പാറയിൽ പലർക്കും ദുരിതാശ്വാസ സഹായം കിട്ടിയില്ല. 8 മാസമായിട്ടും പലരും ദുരിതാശ്വാസ ക്യാമ്പിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രളയ ഫണ്ട് തട്ടിപ്പ് പരിശോധിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. 2019 ലെ പ്രളയത്തിൽ മരണപ്പെട്ടതിൽ ഒരാളുടേതൊഴികെ എല്ലാവരുടെയും കുടുംബത്തിന് സഹായം നൽകിയെന്ന് റവന്യുമന്ത്രി പറഞ്ഞു. പ്രളയ ദുരിത ബാധിതരെ കണ്ടെത്താനുള്ള ആപ്പിൽ സനൽ ഉൾപ്പെട്ടില്ല. ഇപ്പോൾ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രളയ ഫണ്ട് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം

സിപിഎമ്മുകാർ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം. പ്രളയ ഫണ്ട് സിപിഎം പ്രവർത്തകർ ചാകരയാക്കി മാറ്റിയെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പ്രളയ ഫണ്ട് വിതരണത്തിൽ സാങ്കേതികമായ പ്രശ്നങ്ങൾ ഉണ്ടായെന്നും പരിഹരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു.

പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനെ തുടർന്ന് മേപ്പാടിയിൽ ഗൃഹനാഥൻ ആത്മഹത്യ സംഭവവും സിപിഎമ്മുകാരുടെ നേതൃത്വത്തിൽ നടന്ന പ്രളയഫണ്ട് തട്ടിപ്പുമാണ് പ്രതിപക്ഷം സഭയിൽ ആയുധമാക്കിയത്. പ്രളയ ഫണ്ട് തട്ടിപ്പിൽ അയ്യനാട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു സമഗ്ര അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തു.