LiveTV

Live

Kerala

മീഡിയ വണിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും വിലക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര‍ജി

ചാനല്‍ വിലക്ക് നിയമങ്ങളുടെ ദുരുപയോഗമാണെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു

മീഡിയ വണിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും വിലക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര‍ജി

മീഡിയ വണിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും സംപ്രേഷണം വിലക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര‍ജി. ചാനല്‍ വിലക്ക് നിയമങ്ങളുടെ ദുരുപയോഗമാണെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു.

മീഡിയവണിനും ഏഷ്യാനെറ്റിനും വാര്‍ത്താവിതരണ മന്ത്രാലയം നല്‍കിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ഇന്ന് പരിഗണിക്കും.