LiveTV

Live

Kerala

കിംസ് അൽശിഫ ഹോസ്പിറ്റലിൽ അവയവ ദാന ബോധവൽക്കരണ സെമിനാർ

മാർച്ച് 16 ന് വൈകുന്നേരം 4 മണിക്ക് കിംസ് അൽശിഫ അക്കാദമിക് ഹാളിലാണ് പരിപാടി.

കിംസ് അൽശിഫ ഹോസ്പിറ്റലിൽ അവയവ ദാന ബോധവൽക്കരണ സെമിനാർ

മസ്തിഷ്ക മരണം സംഭവിക്കുന്ന ഘട്ടങ്ങളിൽ അവയവദാനം പ്രോത്സാഹിപ്പിക്കുക, സമൂഹത്തിൽ അവയവദാന സംസ്കാരം വളർത്തിയെടുക്കുക, അവയവദാനത്തെ കുറിച്ചുള്ള അജ്ഞതയും, ഭയപ്പാടും അകറ്റുക എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തി കിംസ് അൽശിഫ ഹോസ്പിറ്റൽ അവയവ ദാന ബോധവൽക്കരണ സെമിനാർ നടത്തുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഷോർ, പൈൻ ആൻഡ് പാലിയേറ്റിവ് കെയർ പെരിന്തൽമണ്ണ എന്നിവരുടെ സഹകരണത്തോടെ മാർച്ച് 16 ന് വൈകുന്നേരം 4 മണിക്ക് കിംസ് അൽശിഫ അക്കാദമിക് ഹാളിലാണ് പരിപാടി. ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം നിർവ്വഹിക്കും.

സാംസ്കാരിക-സാമൂഹിക-ചാരിറ്റി രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ കിംസ് അൽശിഫ ഹോസ്പിറ്റലിലെ ഡോക്ടർമാരും സ്റ്റാഫുകളും പൊതുജനങ്ങളും മരണാനന്തര അവയവദാന സമ്മത പത്രം കൈമാറുമെന്ന് കിംസ് അൽഷിഫ വൈസ് ചെയർമാൻ ഡോക്ടർ പി ഉണ്ണീൻ അറിയിച്ചു.