LiveTV

Live

Kerala

മീഡിയവൺ, ഏഷ്യാനെറ്റ് വിലക്ക്: കേന്ദ്രനടപടി ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ നോട്ടീസ്

ചർച്ചയും പ്രമേയം പാസാക്കലും ഉൾക്കൊള്ളുന്ന ചട്ടം 130 അനുസരിച്ചാണ് നോട്ടീസ് നല്‍കിയത്.

മീഡിയവൺ, ഏഷ്യാനെറ്റ്  വിലക്ക്: കേന്ദ്രനടപടി ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ നോട്ടീസ്

മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നോട്ടീസ്. മുസ്‍ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് നോട്ടീസ് നൽകിയത്. ചർച്ചയും പ്രമേയം പാസാക്കലും ഉൾക്കൊള്ളുന്ന ചട്ടം 130 അനുസരിച്ചാണ് നോട്ടീസ് നല്‍കിയത്.

കേന്ദ്രസര്‍ക്കാര്‍ നിലപാട് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്, അതിനാല്‍ ഇതിനെതിരെ നിയമസഭ നിലപാടെടുക്കണമെന്ന് നോട്ടീസ് നല്‍കിയ എന്‍ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. നാളെയായിരിക്കും പ്രമേയം പരിഗണിക്കണോ എന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുക.

അതേസമയം ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ചാനലുകളെ വിലക്കിയ നടപടി നിയമങ്ങളുടെ ദുരുപയോഗമാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 1994ലെ കേബിൾ ടിവി നിയന്ത്രണ ചട്ടം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെട്ടിരുന്നു.