LiveTV

Live

Kerala

തസ്ലിം ഇപ്പോഴും മാസ്ക് വില്‍ക്കുന്നത് രണ്ട് രൂപക്കാണ്; പക്ഷേ ഒരു വ്യവസ്ഥയുണ്ട്..

കൂടിയ വിലക്ക് മറിച്ച് വില്‍ക്കാനല്ല കൊണ്ടുപോകുന്നതെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ തസ്ലിം മാസ്ക് നല്‍കൂ.

തസ്ലിം ഇപ്പോഴും മാസ്ക് വില്‍ക്കുന്നത് രണ്ട് രൂപക്കാണ്; പക്ഷേ ഒരു വ്യവസ്ഥയുണ്ട്..

ദുരന്തങ്ങളെ മുതലെടുക്കുന്നവരുണ്ടെങ്കിലും അതിനെ നേരിടാന്‍ ഒപ്പം നില്‍ക്കുന്നവരാണ് അധികവും. മാസ്കുകള്‍ പൂഴ്ത്തിവെച്ച് ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ തന്നെ ആശുപത്രികള്‍ക്കടക്കം രണ്ട് രൂപക്ക് മാസ്കുകള്‍ വിതരണം ചെയ്യുകയാണ് കൊച്ചിയിലെ തസ്ലിം എന്ന കച്ചവടക്കാരന്‍.

രണ്ട് രൂപക്ക് മാസ്കുകള്‍ ലഭ്യമാണെന്ന ബോര്‍ഡ് കണ്ടാണ് വടുതലയിലെ കൊച്ചിൻ സര്‍ജിക്കൽസിലേക്ക് എത്തുന്നത്. 100 മാസ്കുകള്‍ അടങ്ങിയ ഒരു കവര്‍ 200 രൂപക്ക് ഇവിടെ ലഭ്യമാകും. പക്ഷേ ഒരു വ്യവസ്ഥ മാത്രം. അത് കൂടിയ വിലക്ക് മറിച്ച് വില്‍ക്കാനല്ല കൊണ്ടുപോകുന്നതെന്ന് ഉറപ്പ് നല്‍കണം. അതുകൊണ്ടു തന്നെ ആശുപത്രികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് മാത്രമാണ് മാസ്കുകള്‍ വിതരണം ചെയ്യുന്നത്.

ഉയര്‍ന്ന വിലക്ക് മാസ്കുകള്‍ വില്‍ക്കുന്നവരെ പിന്‍തിരിപ്പിക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാനുമാണ് തസ്ലിം മാസ്കുകള്‍ വില കുറച്ച് വില്‍ക്കുന്നത്. കോവിഡ് 19 ഭീതിക്ക് ശേഷം മാസ്ക്കുകൾക്ക് ഉയർന്ന വില ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.