LiveTV

Live

Kerala

തുടർച്ചയായി ഒമ്പതാം വർഷവും പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് തൃക്കരിപ്പൂരിലെ അഗ്‌നിശമന സേനാ ജീവനക്കാര്‍

സ്റ്റേഷൻ കോമ്പൗണ്ടിനകത്ത്‌ അമ്പത് സെന്റ് ഭൂമിയിലും സ്റ്റേഷന്റെ മട്ടുപ്പാവിലുമാണ് ജീവനക്കാരുടെ പച്ചക്കറി കൃഷി.

തുടർച്ചയായി ഒമ്പതാം വർഷവും പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് തൃക്കരിപ്പൂരിലെ അഗ്‌നിശമന സേനാ ജീവനക്കാര്‍

തുടർച്ചയായി ഒമ്പതാം വർഷവും പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് തൃക്കരിപ്പൂരിലെ അഗ്‌നിശമനസേനാ ജീവനക്കാര്‍. സ്റ്റേഷൻ കോമ്പൗണ്ടിനകത്ത്‌ അമ്പത് സെന്റ് ഭൂമിയിലും സ്റ്റേഷന്റെ മട്ടുപ്പാവിലുമാണ് ജീവനക്കാരുടെ പച്ചക്കറി കൃഷി.

വിഷമില്ലാത്ത പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് നന്മയുടെ മാതൃകയാവുകയാണ് തൃക്കരിപ്പൂർ ഫയർസ്റ്റേഷനിലെ ജീവനക്കാർ. കൃഷി വകുപ്പിന്റെ ജീവനി പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി. ഇത് തുടർച്ചയായ ഒമ്പതാം വര്‍ഷമാണ് സ്റ്റേഷന്‍ വളപ്പില്‍ കൃഷിചെയ്യുന്നത്. ഇത്തവണയും മികച്ച വിളവ് തന്നെ കിട്ടി. പയർ, പടവലം, വെള്ളരി, വഴുതന, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങി മിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

ഒന്നിടവിട്ട ദിവസങ്ങളിലാണ് വിളവെടുപ്പ്. ആവശ്യക്കാര്‍ക്ക് സ്റ്റേഷനിൽ വച്ചു തന്നെ വില്പന നടത്തുന്നു. സ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൃഷി. ഇതില്‍ നിന്നുള്ള വരുമാനം സ്റ്റേഷനിലെ പൊതു ആവശ്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.