LiveTV

Live

Kerala

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള പ്രായമായ സ്ത്രീയുടെ നില മെച്ചപ്പെട്ടു

ഇവരുടെ ആരോഗ്യനില നേരത്തെ ഗുരുതരമായിരുന്നു.

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള പ്രായമായ സ്ത്രീയുടെ നില മെച്ചപ്പെട്ടു

കോവിഡ് 19 ബാധിച്ച് കോട്ടയത്ത് ചികിത്സയിലുള്ള പ്രായമായ സ്ത്രീയുടെ നില മെച്ചപ്പെട്ടുവെന്ന് കോട്ടയം ജില്ലാ കലക്ടര്‍. ഇവരുടെ ആരോഗ്യനില നേരത്തെ ഗുരുതരമായിരുന്നു.

ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയവരുടെ മാതാവാണ് 85കാരിയായ സ്ത്രീ. ഇവരുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

കോട്ടയത്ത് 54 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. 34ഉം നെഗറ്റീവാണ്. 18 എണ്ണത്തിന്റെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്.