LiveTV

Live

Kerala

കോവിഡ് 19: 3313 പേര്‍ നിരീക്ഷണത്തില്‍, ഇന്ന് പുതിയ കേസുകളില്ല, ജാഗ്രത തുടരുമെന്ന് മന്ത്രി

293 പേർ ആശുപത്രികളിലാണുള്ളത്. 1179 സാംപിളുകള്‍ പരിശോധിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോവിഡ് 19: 3313 പേര്‍ നിരീക്ഷണത്തില്‍, ഇന്ന് പുതിയ കേസുകളില്ല, ജാഗ്രത തുടരുമെന്ന് മന്ത്രി

കോവിഡ് 19നെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 293 പേർ ആശുപത്രികളിലാണുള്ളത്. 1179 സാംപിളുകള്‍ പരിശോധിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പത്തനംതിട്ടയിൽ മാപ്പിങ് ഉണ്ടാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയ്സിങ് നല്ല രീതിയിൽ നടക്കുന്നു. 129 പേരെ ഹൈറിസ്ക് വിഭാഗത്തില്‍ പെടുത്തി. ഇവര്‍ രോഗികളുമായി അടുത്ത് കോണ്ടാക്ട് നിലനിര്‍ത്തിയവരാണെന്നും മന്ത്രി പറഞ്ഞു.

നിരവധി പേർ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്നുണ്ട്. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ട്. മാസ്ക് ഉപയോഗിക്കുന്നതിൽ ആധി വേണ്ട. കോണ്ടാക്ടിൽ ഉള്ളവരും പരിശോധനക്കെത്തുന്നവരും മാസ്ക് ധരിച്ചാല്‍ മതി. കേരളത്തിലെ മുഴുവൻ ആളുകളും മാസ്ക് ധരിച്ച് എത്തണമെന്നല്ല പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

110 ലോക രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ...

Posted by K K Shailaja Teacher on Wednesday, March 11, 2020