LiveTV

Live

Kerala

കോവിഡ് 19നെ നേരിടാൻ സുരക്ഷാ കിറ്റുമായി അങ്കമാലി പ്രൈവറ്റ് ബസ് അസോസിയേഷന്‍ 

സ്വകാര്യ ബസിലെ ജീവനക്കാർക്ക് സുരക്ഷാ കിറ്റ് വിതരണം ചെയ്തു.

കോവിഡ് 19നെ നേരിടാൻ സുരക്ഷാ കിറ്റുമായി അങ്കമാലി പ്രൈവറ്റ് ബസ് അസോസിയേഷന്‍ 

ഭീതി പടർത്തി കൊണ്ടിരിക്കുന്ന കോവിഡ് 19നെ നേരിടാൻ മുൻകരുതലുകൾ സ്വീകരിച്ച് അങ്കമാലി പ്രൈവറ്റ് ബസ് അസോസിയേഷനും. സ്വകാര്യ ബസിലെ ജീവനക്കാർക്ക് സുരക്ഷാ കിറ്റ് വിതരണം ചെയ്തു.

പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ബസ് ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തത്. മാസ്കുകളും സാനിറ്റേഷൻ ചെയ്യുന്നതിനായി ലിക്വിഡുകളും കുപ്പിവെള്ളവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റെജി വർഗ്ഗീസ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തു. പ്രൈവറ്റ് ബസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പരിപാടി.

അങ്കമാലി, കാലടി ബസ് സ്റ്റാൻഡുകളിൽ ഹാന്റ് വാഷ് നടത്താൻ ലിക്വിഡ് സോപ്പും വെള്ളവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.