LiveTV

Live

Kerala

പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കും

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍

പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കും

കോവിഡ് 19 നിരീക്ഷണത്തിൽ പത്തനംതിട്ടയിലെ വീടുകളിൽ കഴിയുന്ന ആളുകൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ള ചിലര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഡി.എം.ഒ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം. റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യ വകുപ്പിനെ സമീപിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 900ത്തിലധികം ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ പലർക്കും ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ളവ ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇത് പരിഹരിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്.

ഇനിയുള്ള ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ കൂടുതൽ ഐസലേഷൻ വാർഡുകൾ തുറക്കും. റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. 12 പേരുടെ പരിശോധനാഫലം കൂടി ഇന്ന് ലഭിക്കും. നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ച 7 പേർ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.