LiveTV

Live

Kerala

രോഗബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാതുക്കലിലെ ക്ലിനിക് പൂട്ടിച്ചു

റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്ന് പത്തനംതിട്ട കലക്ടര്‍

രോഗബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാതുക്കലിലെ ക്ലിനിക് പൂട്ടിച്ചു

രോഗബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാതുക്കലിലെ ക്ലിനിക് പൂട്ടിച്ചു. ക്ലിനിക്ക് അടയ്ക്കാൻ നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്ന് കളക്ടർ നേരിട്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

കോവിഡ് 19 നിരീക്ഷണത്തിൽ പത്തനംതിട്ടയിലെ വീടുകളിൽ കഴിയുന്ന അളുകൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാകലക്ടര്‍. വീടുകളില്‍ നീരീക്ഷണത്തിലുള്ള ചിലര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഡിഎംഒ അറിയിച്ചു. റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 900ത്തിലധികം ആളുകളാണ് വിടുകളിൽ നീരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ പലർക്കും ഭക്ഷണവും, വെള്ളവുമുൾപ്പെടെയുള്ളവ ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, നിരീക്ഷണത്തിലുള്ളവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാകലക്ടർ പറഞ്ഞു. ഇനിയുള്ള ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ജില്ലയിൽ കൂടുതൽ ഐസലേഷൻ വാർഡുകൾ തുറക്കും. റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. 12 പേരുടെ പരിശോധന ഫലം കൂടി ഇന്ന് ലഭിക്കും. നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ച 7 പേർ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ യുവാവിനെയും തിരുവാര്‍പ്പ് സ്വദേശിയെയുമാണ് പുതുതായി പ്രവേശിപ്പിച്ചത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒന്‍പതായി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 76 പേരെ കോട്ടയത്ത് വീടുകളില്‍ നിരീക്ഷിക്കും. ഇതോടെ കോട്ടയം ജില്ലയില്‍ ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 167 ആയി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു രോഗിയുടെ നില ഗുരുതരമാണ്. 85 വയസുള്ള രോഗിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.