LiveTV

Live

Kerala

പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ യുവാവ് ആശുപത്രിയില്‍ നിന്നും മുങ്ങി 

ഇയാളെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ യുവാവ് ആശുപത്രിയില്‍ നിന്നും മുങ്ങി 

പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഇയാളെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ജില്ലയില്‍ അതീവജാഗ്രത തുടരുകയാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 719 പേരുടെ ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കി. ഇതില്‍ 270 പേര്‍ നേരിട്ട് രോഗബാധിതരുമായ ഇടപഴകിയവരാണ്. രണ്ട് വയസുകാരിയായ കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

 പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുന്നു; കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും
Also Read

പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുന്നു; കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും