LiveTV

Live

Kerala

കണ്ണൂരില്‍ പശുവിനെ രതി വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

സമീപ വാസിയായ എം.കെ സുമേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂരില്‍ പശുവിനെ രതി വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തി; യുവാവ്  അറസ്റ്റില്‍

കണ്ണൂരില്‍ പശുവിനെ രതി വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചക്കരക്കല്‍ പാനേരിച്ചാലിന് സമീപം ബാവോട് എന്ന സ്ഥലത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സമീപ വാസിയായ എം.കെ സുമേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ തൊട്ടടുത്ത വീട്ടിലെ പശുവിനെ തൊഴുത്തില്‍ നിന്നും അഴിച്ച് കൊണ്ടുപോയി പറമ്പിലെ മരത്തില്‍ കെട്ടിയിട്ട ശേഷം രതി വൈകൃതത്തിനിരയാക്കിയത്.

കണ്ണൂരില്‍ പശുവിനെ രതി വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തി; യുവാവ്  അറസ്റ്റില്‍

കഴുത്തിലും പിന്‍കാലുകളിലും കയര്‍ കെട്ടി മരത്തോട് ബന്ധിപ്പിച്ച ശേഷമായിരുന്നു ഇയാള്‍ പശുവിനെ പീഡിപ്പിച്ചത്. കഴുത്തില്‍ കയര്‍ മുറുകിയാണ് പശു ചത്തതെന്നാണ് നിഗമനം. ഉടമയുടെ പരാതിയില്‍ സ്ഥലതെത്തിയ പൊലീസ് ഇവിടെ നിന്നും ഇയാളുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുമ്പും ഇതേ തരത്തില്‍ ഇയാള്‍ പശുവിനെ രതി വൈകൃതത്തിനിരയാക്കിയിരുന്നു. അന്ന് പ്രദേശവാസികള്‍ ഇയാളെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.