LiveTV

Live

Kerala

സൗഹൃദങ്ങള്‍ പങ്കിടാന്‍ മാത്രമല്ല ഒരു വീടുണ്ടാക്കി നല്‍കാന്‍ കൂടിയായിരുന്നു ഈ വാട്സാപ്പ് ഗ്രൂപ്പ്  

വിണ്ടുകീറി എപ്പോള്‍ വേണമെങ്കിലും താഴേക്ക് വീഴുമെന്ന അവസ്ഥയിലായിരുന്നു ആലിയുടെ വീട്

സൗഹൃദങ്ങള്‍ പങ്കിടാന്‍ മാത്രമല്ല ഒരു വീടുണ്ടാക്കി നല്‍കാന്‍ കൂടിയായിരുന്നു ഈ വാട്സാപ്പ് ഗ്രൂപ്പ്  

സൗഹൃദങ്ങള്‍ പങ്കിടാന്‍ മാത്രമല്ല മനസ്സുവെച്ചാല്‍ ഒരു വീട് വെച്ച് കൊടുക്കാന്‍ വരെ കഴിയും വാട്സാപ്പ് ഗ്രൂപ്പുകൊണ്ടെന്ന് തെളിയിച്ചു കോഴിക്കോട് നരിക്കുനിയിലെ കുറച്ച് കൂട്ടുകാര്‍. ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയിലെ ആലിക്കും കുടുംബത്തിനുമാണ് ‘ഉമ്മത്ത്’ എന്ന പേരിലുള്ള കൂട്ടായ്മ വീട് വെച്ച് നല്‍കിയത്.

വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും താഴേക്ക് വരുമെന്ന അവസ്ഥയിലായിരുന്നു ആലിയുടെ വീട്. മഴക്കാലത്ത് വീടിനകത്തേക്കായിരുന്നു വെള്ളം വീണിരുന്നത്. ഇത് അറിയാവുന്ന പ്രദേശത്തുള്ള ചിലരാണ് വിഷയം ഗ്രൂപ്പില്‍ ചര്‍ച്ചയാക്കിയതും പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതും. മനസ്സറിഞ്ഞ എല്ലാവരും കൂടി സഹായിച്ചപ്പോള്‍ ഏഴ് ലക്ഷം രൂപ കിട്ടി. വേഗത്തില്‍ പണി തീര്‍ത്ത് കഴിഞ്ഞ ദിവസം വീട് ആലിക്ക് കൈമാറി. നന്ദി പറയാന്‍ ആലിയുടെ കയ്യില്‍ വാക്കുകളില്ല.

ഇവരുടെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന രണ്ടാമത്തെ വീടും നിലംപൊത്താറായ അവസ്ഥയിലാണ്. ഈ കുടുംബത്തിനും ചോര്‍ന്നൊലിക്കാത്ത വീട് നിര്‍മിച്ചുകൊടുക്കാന്‍ വാട്‌സാപ്പ് കൂട്ടായ്മ ആലോചിക്കുന്നുണ്ട്.