LiveTV

Live

Kerala

പാലാരിവട്ടം അഴിമതി; ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൌണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം

 പാലാരിവട്ടം അഴിമതി; ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം പാലം അഴിമതി കേസില്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ വിജിലന്‍സ് റെയ്ഡ്. അഴിമതി പണം ചന്ദ്രികയുടെ അക്കൌണ്ട് ഉപയോഗിച്ച് വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് റെയ്ഡ്. അതിനിടയില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് എടുക്കാന്‍ എന്‍ഫോഴ്സ്മെന്റും തീരുമാനിച്ചു.

ഇബ്രാഹിംകുഞ്ഞിനെതിരായ ഹരജി: ചന്ദ്രിക പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് 10 കോടി വന്നുവെന്ന് വിജിലന്‍സ്
Also Read

ഇബ്രാഹിംകുഞ്ഞിനെതിരായ ഹരജി: ചന്ദ്രിക പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് 10 കോടി വന്നുവെന്ന് വിജിലന്‍സ്

രാവിലെ 9 മണിയോടെയാണ് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് വിജിലന്‍സ് സംഘം എത്തിയത്. ആരോപണവിധേയമായ കാലഘട്ടത്തിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ധനകാര്യ വിഭാഗത്തിലെ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തിരക്കി. ചന്ദ്രികയുടെ അക്കൌണ്ടിലേക്ക് പത്ത് കോടി രൂപയെത്തിയതിന്റെ സ്രോതസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്ദ്രികയിലേക്ക് പണം എത്തിയതിന് അഴിമതിയുണ്ടെന്ന് വ്യക്തമാകുന്ന വിവരങ്ങള്‍ വിജലന്‍സിനെ നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി പണം സംന്പാദിച്ചതിന് കേസ് എടുക്കാന്‍ എന്‍ഫോഴ്സ്മെന്റും തീരുമാനിച്ചത്. ഇതിനായി ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത റിപോര്‍ട്ട് വിജിലന്‍സിനോട് എന്‍ഫോഴ്സ്മെന്റ് തേടി. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനം. എന്നാല്‍ കളമശേരി സീറ്റ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് തന്നെ പ്രതി ചേര്‍ത്തതിന് പിന്നിലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് ഇന്നും ആവര്‍ത്തിച്ചത്.

പാര്‍ട്ടി മുഖപത്രത്തിലെ വിജിലന്‍സ് റെയ്ഡിനെ കുറിച്ച് പ്രതികരിക്കാന്‍ മുസ് ലീം ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. റെയ്ഡിന്റെ റിപോര്‍ട്ട് പുറത്ത് വന്ന ശേഷമെ പ്രതികരിക്കൂവെന്നായിരുന്നു നേതാക്കളുടെ നിലപാട്. മുസ് ലിം ലീഗിന്റെ സ്ഥാപക ദിനത്തില്‍ ചന്ദ്രികയില്‍ കൂടി റെയ്ഡ് നടന്നതോടെ പാലാരിവട്ടം അഴിമതി കേസില്‍ ലീഗ് നേതൃത്വം രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലായി കഴിഞ്ഞു.