LiveTV

Live

Kerala

സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ്; 41 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

1979 ഏപ്രിൽ ആറാം തിയ്യതി വൈകിട്ട് 6 മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ്; 41 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

കണ്ണൂർ പാനൂരിൽ സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാല്‍പ്പതൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സി.പി.എം പ്രവർത്തകരായ തടത്തിൽ ബാലനെയും യു.പി ദാമുവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർ.എസ്.എസ്സ് പ്രവർത്തകന്‍ പ്രഭാകരനെ പാനൂർ പോലീസ് അറസ്റ്റു ചെയ്തു.

സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ്; 41 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ചമ്പാട് തോട്ടുമ്മലിൽ നളളക്കണ്ടിയിൽ ഗോപാലൻ നമ്പ്യാരുടെ മകൻ വാലിശ്ശേരി പ്രഭാകരനാണ് 41 വർഷത്തിന് ശേഷം അറസ്റ്റിലാവുന്നത്. പയ്യന്നൂർ എടാട്ട് വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് പാനൂർ സി.ഐ ടി.പി ശ്രീജിത്തിന്റെയും എസ്ഐ കെ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 1979 ഏപ്രിൽ ആറാം തിയ്യതി വൈകിട്ട് 6 മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ചമ്പാടുള്ള ബീഡി പീടികയിലെക്ക് ബോംബെറിഞ്ഞ് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ച ശേഷം പരിസരത്തുണ്ടായിരുന്ന ഇരുവരെയും മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടുകയായിരുന്നു. തടത്തിൽ ബാലൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുപറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുപി ദാമു പതിനെഴ് ദിവസത്തിന് ശേഷം ഏപ്രിൽ 24ന് മരണപ്പെടുകയായിരുന്നു.

അക്രമത്തിൽ പത്തോളം സിപി.എം പ്രവർത്തകർക്ക് പരിക്ക് പറ്റിയിരുന്നു. മരിക്കുമ്പോൾ യു.പി ദാമു സിപി.എം അരയാക്കൂൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.