LiveTV

Live

Kerala

വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാര്‍ -വീഡിയോ

കാർ അമിത വേഗത്തിലായിരുന്നെന്നു സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാര്‍ -വീഡിയോ

ആലപ്പുഴ പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം തൊട്ടടത്തുകൂടി നടന്നു വരികയായിരുന്ന ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെയും വാഹനം ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ കനാലിലേക്കാണു വീണത്. കാർ ഓടിച്ചത് പൂച്ചാക്കൽ സ്വദേശി മനോജും കൂടെയുണ്ടായിരുന്നത് ആനന്ദ് മുടോയി എന്ന വ്യക്തിയുമാണ്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയി.

കാർ അമിത വേഗത്തിലായിരുന്നെന്നു ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ച വാഹനം പോസ്റ്റിലിടിച്ചാണ് ഒടവില്‍ നിന്നത്. വാഹനത്തിലുള്ളവര്‍ മദ്യപിച്ചതാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം.