LiveTV

Live

Kerala

മുന്‍ നക്സല്‍ നേതാവ് കരിയന്‍ മൂപ്പന്‍ അന്തരിച്ചു

നക്സലൈറ്റ് നേതാവ് വർഗീസിന്റെ സഹപ്രവർത്തകനായിരുന്നു.

മുന്‍ നക്സല്‍ നേതാവ് കരിയന്‍ മൂപ്പന്‍ അന്തരിച്ചു

ആദിവാസി നേതാവും മുന്‍ നക്സലൈറ്റ് പ്രവര്‍ത്തകനുമായ പി.കെ കരിയന്‍ മൂപ്പന്‍ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നക്സലൈറ്റ് നേതാവ് വർഗീസിന്റെ സഹപ്രവർത്തകനായിരുന്നു. വയനാട് തൃശ്ശിലേരി കൈതവള്ളി കോളനിയിലായിരുന്നു താമസം.

തിരുനെല്ലി - തൃശ്ശിലേരി കലാപത്തിന്റെ പേരിൽ ഏഴര വർഷം ജയില്‍ശിക്ഷ അനുഭവിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി സ്വന്തമായ രീതിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകനായിരുന്നു.