LiveTV

Live

Kerala

പൗരത്വം ചോദ്യം ചെയ്യാൻ മാത്രം ഒരു ശക്തിയും രാജ്യത്ത്‌ വളർന്നിട്ടില്ലെന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ

വാഗൺ ട്രാജഡി സ്മരണകൾ ജ്വലിക്കുന്ന തിരൂരിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ദേശരക്ഷാ സദസ്സ് സംഘടിപ്പിച്ചത്

പൗരത്വം ചോദ്യം ചെയ്യാൻ മാത്രം ഒരു ശക്തിയും രാജ്യത്ത്‌ വളർന്നിട്ടില്ലെന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ

പൗരത്വം ചോദ്യം ചെയ്യാൻ മാത്രം ഒരു ശക്തിയും രാജ്യത്ത്‌ വളർന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ. സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശ രക്ഷാസദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാഗൺ ട്രാജഡി സ്മരണകൾ ജ്വലിക്കുന്ന തിരൂരിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ദേശരക്ഷാ സദസ്സ് സംഘടിപ്പിച്ചത്. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ സമരങ്ങള്‍ വിജയം കാണാതെ അവസാനിക്കില്ലന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകർ ചെറുപ്രകടനങ്ങളായെത്തി പരിപാടിയിൽ പങ്കെടുത്തു. ലീഗ് നേതാക്കൾക്ക് പുറമെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി ജോൺ തുടങ്ങി വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. രാത്രി 10 മണിക്കാണ് പരിപാടി സമാപിച്ചത്.