Top

മരടിലെ ഫ്ലാറ്റുകള്‍ നിലം പതിച്ചിട്ട് രണ്ടുമാസം; എന്താണ് ഫ്ലാറ്റുകള്‍ തകര്‍ന്ന ശേഷമുള്ള അവസ്ഥ? 

76,000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം. ഒരാഴ്ചക്കുള്ളില്‍ മാലിന്യനീക്കം ആരംഭിച്ചു.

MediaOne Logo

Web Desk

Web Desk

  • Published:

    10 March 2020 3:54 AM GMT

  • Updated:

    2020-03-10 03:54:41.0

മരടിലെ ഫ്ലാറ്റുകള്‍ നിലം പതിച്ചിട്ട് രണ്ടുമാസം; എന്താണ് ഫ്ലാറ്റുകള്‍ തകര്‍ന്ന ശേഷമുള്ള അവസ്ഥ? 
X

മരടിലെ ഫ്ലാറ്റുകള്‍ നിലം പതിച്ചിട്ട് രണ്ടുമാസം പിന്നിട്ടു. 76,000 ടൺ കോൺക്രീറ്റ് മാലിന്യങ്ങളാണ് അവിടെ കുന്നുകൂടിയത്. ഇതിന്‍റെ 75 ശതമാനവും ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു. മൂന്നാഴ്ച കൊണ്ട് മാലിന്യനീക്കം പൂർത്തിയാക്കാനാണ് പദ്ധതി. ഫ്ലാറ്റുകള്‍ തകര്‍ന്ന ശേഷമുള്ള മരടിനെക്കുറിച്ച മീഡിയവണ്‍ പരമ്പര.

മലയാളി ആശങ്കയോടെയും അത്ഭുതത്തോടെയും കണ്ട കാഴ്ചയായിരുന്നു മരട് ഫ്ലാറ്റ് പൊളിക്കല്‍. കുന്നുകൂടിയ മാലിന്യങ്ങൾ എന്തുചെയ്യുമെന്നായിരുന്നു അന്നത്തെ വലിയ ചോദ്യം. 76,000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം. ഒരാഴ്ചക്കുള്ളില്‍ മാലിന്യനീക്കം ആരംഭിച്ചു. നാല്‍പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പൂർണമാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനകം 75 ശതമാനത്തോളം നീക്കം ചെയ്തു കഴിഞ്ഞു.

30 അടി ഉയരത്തിൽ മറകെട്ടി വേണം കോണ്‍ക്രീറ്റ് മാലിന്യം വേര്‍തിരിക്കാന്‍, സ്പ്രിംഗ്ളർ ഉപയോഗിച്ച് വെള്ളം നനയ്ക്കണം എന്നീ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു മാലിന്യം വേര്‍തിരിക്കല്‍. എന്നാൽ ഇടവിട്ട് പെയ്യുന്ന വേനല്‍മഴ പൊടിശല്യത്തിന് ശമനം ഉണ്ടാക്കിയതോടെ മാലിന്യനീക്കത്തിന് വേഗത കൈവന്നിട്ടുണ്ട്.

ആൽഫ സെറിൻ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീൽസാണ് കോണ്‍ക്രീറ്റ് മാലിന്യത്തില്‍ നിന്നും കമ്പികള്‍ വേര്‍തിരിക്കുന്നത്. അവശേഷിക്കുന്ന മാലിന്യങ്ങൾ പ്രോംറ്റ് എന്റർപ്രൈസസ് അവരുടെ യാർഡുകളിലേക്കാണ് നീക്കുന്നത്.

TAGS :
Next Story