LiveTV

Live

Kerala

ജനാധിപത്യ കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങവേ ഇടതുമുന്നണി നേതൃയോഗം ഇന്നു ചേരും

മുന്നണി യോഗം ബഹിഷ്കരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറയുമ്പോൾ ആന്റണി രാജുവും കെ.സി.ജോസഫും പങ്കെടുക്കും

 ജനാധിപത്യ കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങവേ ഇടതുമുന്നണി നേതൃയോഗം ഇന്നു ചേരും

ഘടകക്ഷിയായ ജനാധിപത്യ കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങവേ ഇടതുമുന്നണി നേതൃയോഗം ഇന്നു ചേരും. ഫ്രാൻസിസ് ജോർജ് മുന്നണി വിടുന്നത് യോഗം ചർച്ച ചെയ്യും. കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തിന്റെ അജണ്ട.

സകറിയ തോമസിന്റെ കേരളാ കോൺഗ്രസും ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസുമാണ് ഇടതുമുന്നണയിലെ കേരളാ കോൺഗ്രസ് വിഭാഗങ്ങൾ. ഇവർ ലയിച്ച് ഒറ്റപ്പാർട്ടിയായി മുന്നണിയിൽ തുടരണമെന്ന താത്പര്യം സി.പി.എം നേരത്തേ അറിയിച്ചതാണ്. അതിനിടയിലാണ് ജനാധിപത്യ കേരളാ കോൺഗ്രസ് പിളർപ്പിനെ നേരിടുന്നത്. പ്രധാന തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കുമ്പോൾ അസുഖകരമായ ഈ സാചര്യം മുന്നണി നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്.

മുന്നണി യോഗം ബഹിഷ്കരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറയുമ്പോൾ ആന്റണി രാജുവും കെ.സി.ജോസഫും പങ്കെടുക്കും. എൻ.സി.പിയിലെ തർക്കങ്ങൾ മാറ്റിവെച്ച് കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ ഇടത് മുന്നണി നിർദ്ദേശം നൽകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും