LiveTV

Live

Kerala

കോവിഡ് 19; നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി

സൗദി എയർലൈൻസിന്റെ മുഴുവൻ വിമാനങ്ങളും നിർത്തിവെച്ചിട്ടുണ്ട്

കോവിഡ് 19; നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി

നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. സൗദി എയർലൈൻസിന്റെ ചില വിമാന സര്‍വീസുകളും നിർത്തിവെച്ചിട്ടുണ്ട്. കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ഏതാനും സർവീസുകൾ നിർത്തിയിട്ടുണ്ട്.

വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ. തിരികെ പോകേണ്ട അവസാന നിമിഷമാണ് പലരും വിമാന സർവീസ് റദ്ദാക്കിയത് അറിയുന്നത്. ഇതോടെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയാതെ ആശങ്കയിലാണ് ഇവർ.

മലപ്പുറം കൊളപ്പറമ്പ് വള്ളിക്കാടൻ നൗഫലും പിതാവ് സൈതാലിയും സൗദിയിലേക്ക് പോകേണ്ട അവസാന നിമിഷമാണ് യാത്ര മുടങ്ങിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഇത്തിഹാദ് വിമാനം സർവ്വീസ് നിർത്തിയത് അറിയുന്നത്. ഇതോടെ യാത്ര പ്രതിസന്ധിയിലായി.

നേരിട്ട് സർവീസ് നടത്തുന്ന എയർഇന്ത്യ, സൗദി എയർലൈൻസ് വഴി യാത്രയ്ക്ക് ശ്രമിച്ചെങ്കിലും, ദിവസങ്ങളോളം ടിക്കറ്റ് ലഭ്യമല്ല. പ്രത്യേക സാഹചര്യത്തിൽ റീ എൻട്രിയുമായി ബന്ധപ്പെട്ട് ഇളവുകൾ വരുമെന്ന പ്രതീക്ഷയിലാണ് ഇവർ.