LiveTV

Live

Kerala

കിഫ്ബിയുടെ രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ധനമന്ത്രി 

കുറഞ്ഞു വരുന്ന നെൽകൃഷിയും മത്സ്യസമ്പത്തും സംരക്ഷിച്ച് കുട്ടനാടിനെ വികസന പാതയിലേക്ക് എത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് സർക്കാർ

കിഫ്ബിയുടെ  രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ധനമന്ത്രി 

കിഫ്ബിയിലൂടെ നടപ്പിലാക്കുന്ന രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി ഉടൻ നടത്തുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. 2000 കോടിയുടെ വിവിധ വികസന പദ്ധതികളാണ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നടപ്പിലാകാതെ പോയ ഒന്നാം കുട്ടനാട് പാക്കേജിന് ബദലായിട്ടാണ് രണ്ടാം കുട്ടനാട് പാക്കേജ് സർക്കാർ ആവിഷ്ക്കരിച്ചത്. കുറഞ്ഞു വരുന്ന നെൽകൃഷിയും മത്സ്യസമ്പത്തും സംരക്ഷിച്ച് കുട്ടനാടിനെ വികസന പാതയിലേക്ക് എത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് സർക്കാർ. വമ്പൻ പദ്ധതികളായതിനാൽ ധനസഹായം കിഫ്ബി വഴിയാണ്.

വെള്ളപ്പൊക്കം തടയാനും പുറംബണ്ട് നിർമ്മിക്കാനുമായി 74 കോടി രൂപ, കായൽ ശുചീകരണത്തിന് 10 കോടി, കൃഷിക്ക് 20 കോടി, ഉൾനാടൻ മത്സ്യകൃഷിക്ക് 11 കോടി, താറാവ് കൃഷിക്ക് 7 കോടി, തോട്ടപ്പള്ളി സ്പിൽവേ വികസനത്തിന് 280 കോടി, എ.സി റോഡ് നവീകരണത്തിന് 450 കോടി, കുടിവെള്ള പദ്ധതിക്ക് 291 കോടി തുടങ്ങി 2400 കോടിയുടെ പദ്ധതി രേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ മാസം 22നോ 24നോ കുട്ടനാട്ടിൽ വച്ച് ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും.