LiveTV

Live

Kerala

കോവിഡ് 19; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടിയുടെ നില തൃപ്തികരം

കുട്ടിയുടെ മാതാപിതാക്കളുടെ രക്തസ്രവ സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും

 കോവിഡ് 19; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടിയുടെ നില തൃപ്തികരം

കൊച്ചിയില്‍ കോവിഡ് - 19 സ്ഥിരീകരിച്ച മൂന്ന് വയസുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടിയുടെ മാതാപിതാക്കളുടെ രക്തസ്രവ സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. ഇവരടക്കം 17 പേരാണ് എറണാകുളം മെഡി.കോളേജിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉളളത്.

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍
Also Read

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് ഇന്നലെ കോവിഡ് - 19 സ്ഥിരീകരിച്ചത്. ഈ മാസം 7 ന് പുലർച്ചെ 7.350ന് ദുബായ് - കൊച്ചി വിമാനത്തിലാണ് മാതാപിതാക്കൾക്കൊപ്പം കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്‌. കുട്ടിയുടെ മാതാപിതാക്കളടക്കം 17 പേർ എറണാകുളം മെഡി.കോളേജിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്നലെ 25 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചു . ഇന്നലെ പുതിയതായി 140 പേരെ കൂടി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇവരിൽ 99 പേർ കൊറോണ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിൽ എത്തിയ എറണാകുളം സ്വദേശികളാണ്. നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നലെ ആരെയും ഒഴിവാക്കിയിട്ടില്ല. നിലവിൽ ജില്ലയിൽ ആകെ 281 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.