LiveTV

Live

Kerala

കോവിഡ് 19; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തു

നാലു പേരെയാണ് അറസ്റ്റ് ചെയ്തത്.

കോവിഡ് 19; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് കോവിഡ് 19നെപ്പറ്റി വ്യാജപ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വ്യാജപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാലു പേരെയാണ് അറസ്റ്റ് ചെയ്തത്.

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. പ്രവീശ് ലാല്‍, മുഹമ്മദ് അനസ്, സുകുമാരന്‍, ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.