LiveTV

Live

Kerala

കോവിഡ് 19; പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം 

ഇറ്റലിയില്‍ നിന്നും വന്നവരുമായി വളരെ അടുത്ത ബന്ധമുള്ള 95 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു

 കോവിഡ് 19; പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്നും വന്നവരുമായി വളരെ അടുത്ത ബന്ധമുള്ള 95 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

നിരീക്ഷണത്തിലുള്ള 1116 പേരില്‍ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ച ആറുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സൌകര്യം ഒരുക്കും. കോവിഡ് 19 ബോധവത്കരണത്തിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടി ആശ്രയിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇറ്റലി ഉള്‍പ്പെടെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ സ്വമേധയാ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ലെങ്കില്‍ കേസെടുക്കും.

കോവിഡ് 19 സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ നിയമ നടപടികളുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.