LiveTV

Live

Kerala

‘എന്തിനീ റോഡുകള്‍ കുത്തിപൊളിക്കുന്നു’; കൊച്ചി റോഡ് ശോചനീയാവസ്ഥയില്‍ വീണ്ടും കോടതി

ആറ് മാസം കൂടുമ്പോൾ റോഡ് നന്നാക്കേണ്ടി വരുന്ന കാഴ്ച്ച ലോകത്ത് എവിടെയും ഇല്ലെന്നു കോടതി ചൂണ്ടികാട്ടി.

‘എന്തിനീ റോഡുകള്‍ കുത്തിപൊളിക്കുന്നു’; കൊച്ചി റോഡ് ശോചനീയാവസ്ഥയില്‍ വീണ്ടും  കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരു മാനദണ്ഡവും ഇല്ലാതെയാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി.

ആറ് മാസം കൂടുമ്പോൾ റോഡ് നന്നാക്കേണ്ടി വരുന്ന കാഴ്ച്ച ലോകത്ത് എവിടെയും ഇല്ലെന്നു കോടതി ചൂണ്ടികാട്ടി. കോടതി നിർദേശ പ്രകാരം കൊച്ചി നഗരസഭയിലെ എൻജിനീയർമാർ കോടതിയിൽ ഹാജരായി വിശദീകരണം നൽകി.

ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണ്. വകുപ്പുകൾ തമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ കാണും. അതുകൊണ്ട് റോഡ് നന്നാകില്ല എന്ന്‌ പറയുന്നത് ശരിയല്ലെന്നും കോടതി. വകുപ്പുകൾ തമ്മിലെ പ്രശ്ന്ങ്ങൾക്ക് ജനം എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു.