LiveTV

Live

Kerala

‘ചന്ദ്രിക നടത്താന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല’

പാലരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ടാണ് ചന്ദ്രിക ആസ്ഥാനത്ത് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

‘ചന്ദ്രിക നടത്താന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല’

ചന്ദ്രിക നടത്താൻ കള്ളപ്പണത്തിന്റെ ആവശ്യമില്ലെന്ന് എം.പി കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുടെ നടത്തിപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ ആരെയും ബോധ്യപ്പെടുത്താൻ കഴിയും. പരിശോധനയെ റെയ്ഡാക്കിയത് മാധ്യമങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആവശ്യപെട്ടാൽ എല്ലാ കണക്കുകളും ഹാജരാക്കുമയിരുന്നു. പരിശോധനയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ടാണ് ചന്ദ്രിക ആസ്ഥാനത്ത് വിജിലൻസ് സംഘം പരിശോധന നടത്തിയത്. അഴിമതി പണം ചന്ദ്രികയുടെ അക്കൗണ്ട് ഉപയോഗിച്ച് വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

രാവിലെ 9 മണിയോടെയാണ് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് വിജിലന്‍സ് സംഘം എത്തിയത്. ആരോപണവിധേയമായ കാലഘട്ടത്തിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു.