LiveTV

Live

Kerala

കോവിഡ് 19; അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ബസ് ഉടമസ്ഥരുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

കോവിഡ് 19; അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും സംഘാടകർ അറിയിച്ചു.

ബസ് ഉടമസ്ഥരുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ന്യായമായ ആവശ്യങ്ങൾ സർക്കാർ പിന്നീട് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും യോഗം അറിയിച്ചു.