LiveTV

Live

Kerala

കോവിഡ് 19; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് സുരക്ഷ കിറ്റുകള്‍ നല്‍കുന്നില്ലെന്ന് പരാതി

കോവിഡ് 19 ലക്ഷണങ്ങളുള്ളവരുമായി എത്തുന്ന ആംബുലന്‍സുകള്‍ അണുവിമുക്തമാക്കുന്നില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു

 കോവിഡ് 19; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് സുരക്ഷ കിറ്റുകള്‍ നല്‍കുന്നില്ലെന്ന് പരാതി

കോവിഡ് 19 നുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് സുരക്ഷ കിറ്റുകള്‍ നല്‍കുന്നില്ലെന്ന് പരാതി. കോവിഡ് 19 ലക്ഷണങ്ങളുള്ളവരുമായി എത്തുന്ന ആംബുലന്‍സുകള്‍ അണുവിമുക്തമാക്കുന്നില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാപ്പകല്‍ വ്യത്യാസമില്ലാതെ വിമാനത്താവളം കേന്ദ്രീകരിച്ച് നിരവധി ആംബുലന്‍സ് ഡ്രൈവര്‍മാരാണ് സേവനം അനുഷ്ഠിക്കുന്നത്. പി.പി കിറ്റുകളും എന്‍ 95 മാസ്കും ഉപയോഗിക്കണമെന്നായിരുന്നു ആരോഗ്യവകുപ്പ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. ആദ്യഘട്ടത്തില്‍ ഇത് നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സുരക്ഷ കിറ്റുകള്‍ നല്‍കുന്നില്ല.

നിരന്തരം ആവശ്യപ്പെട്ടിട്ടും കോവിഡ് 19 ലക്ഷണങ്ങളുള്ളവരുമായി എത്തുന്ന ആംബുലന്‍സുകള്‍ ശാസ്ത്രീയമായ രീതിയില്‍ അണുവിമുക്തമാക്കുന്നില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.