LiveTV

Live

Kerala

വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത; പ്രതിരോധ കുത്തിവെപ്പ് നൽകും

കഴിഞ്ഞ ദിവസം കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിലാണ് മുൻകരുതൽ ഊർജിതമാക്കിയത്.

 വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത; പ്രതിരോധ കുത്തിവെപ്പ് നൽകും

വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. രോഗബാധിത മേഖലകളിലെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസം കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിലാണ് മുൻകരുതൽ ഊർജിതമാക്കിയത്.

ഈ വർഷത്തെ ആദ്യ കുരങ്ങുപനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉന്നതതല യോഗം വിളിച്ചത്. ഒ.ആർ. കേളു എം.എൽ.എ, വനം - ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രോഗബാധിത മേഖലകളിലെ മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് കലക്ടർ അറിയിച്ചു. കുരങ്ങുശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ആവശ്യപ്പെടും.

നേരത്തെ മരണം നടന്ന നാരങ്ങാക്കുന്ന് കോളനിയിലെത്തിയ കലക്ടറുടെ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മരണമടഞ്ഞ മീനാക്ഷിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.