LiveTV

Live

Kerala

കേരള നിർമിതി പ്രദർശനം ശ്രദ്ധേയമാകുന്നു

കിഫ്‌ബി വഴി നിർമ്മിക്കുന്ന പ്രധാനപദ്ധതികളുടെ ത്രിമാന രൂപങ്ങളാണ് പ്രദർശനത്തിലുള്ളത്. ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്നതും വരാൻ പോകുന്നതുമായ പദ്ധതികളുടെമാതൃകകളാണ് പ്രദർശനത്തിൽ കൂടുതലായി ഉൾപ്പെടുത്തിയത്

 കേരള നിർമിതി പ്രദർശനം ശ്രദ്ധേയമാകുന്നു

കിഫ്‌ബി വഴി സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളുടെ പ്രചാരണത്തിനും ബോധവൽക്കരണത്തിനുമായി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള നിർമിതി പ്രദർശനം ശ്രദ്ധേയമാകുന്നു. കിഫ്‌ബി വഴി നിർമ്മിക്കുന്ന പ്രധാന പദ്ധതികളുടെ ത്രിമാന രൂപങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം നാളെ അവസാനിക്കും. ജില്ലാതല പ്രദർശനമായതിനാൽ ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്നതും വരാൻ പോകുന്നതുമായ പദ്ധതികളുടെ മാതൃകകളാണ് പ്രദർശനത്തിൽ കൂടുതലായി ഉൾപ്പെടുത്തിയത്.

ജില്ല കോടതി, പാലം, കായംകുളം സിനിമ തീയേറ്റർ സമുച്ചയം, തുറവൂർ താലൂക് ആശുപത്രി, പെരുമ്പളം പാലം, ആലപ്പുഴ നഗരത്തിലെ കനാൽ നവീകരണം, ആലപ്പുഴ മൊബിലിറ്റി ഹബ് തുടങ്ങിയവയുടെ ത്രിമാന മാതൃകകൾ പ്രദർശനത്തിലുണ്ട്. 3000 കോടി രൂപ ചിലവഴിച്ച് 86 പദ്ധതികളാണ് ആലപ്പുഴയിൽ നിർമ്മിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന പദ്ധതികളായ വൈറ്റില, കുണ്ടന്നൂർ ഫ്ലൈ ഓവറുകൾ, കുതിരാൻ തുരങ്കം, വയനാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയുടെയും മാതൃകകൾ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, നിർമ്മാണത്തിനാവശ്യമായ തുക, വിസ്തൃതി, പദ്ധതി സംബന്ധിച്ച വിവരങ്ങൾ എന്നിവ വിശദീകരിച്ചുള്ള ബോർഡുകളും ഓരോ മാതൃകക്കുമൊപ്പം സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ലഭിക്കുന്നതിനായി ക്യു ആർ കോഡുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.