LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കില്ല; ദിലീപിന് തിരിച്ചടി 

പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ വിചാരണയും നടിയെ ആക്രമിച്ച കേസിലെ വിചാരണയും വെവ്വേറെ നടത്തണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം.

നടിയെ ആക്രമിച്ച കേസും   പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കില്ല; ദിലീപിന് തിരിച്ചടി 

നടിയെ അക്രമിച്ച കേസിലും പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിലും വെവ്വേറെ വിചാരണ വേണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. വാദിയും പ്രതിയുമായി വരുന്നതിനാൽ ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

നടിയെ അക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി നേരത്തെ കുറ്റം ചുമത്തിയിരുന്നു. ഒന്നും ഒമ്പതും പത്തും പ്രതികളായ പൾസർ സുനി, സനിൽ കുമാർ, വിഷ്ണു എന്നിവർ ഗൂഢാലാചന നടത്തി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ദിലീപിന്‍റെ പരാതിയില്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഇതോടൊപ്പം ചുമത്തിയിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് കുറ്റം ചുമത്തി വിചാരണ നടത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും താൻ ഇരയും പ്രതിയുമായ കേസുകളിൽ ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

എന്നാൽ ദിലീപ് നൽകിയ പരാതി അന്വേഷിച്ച് തീർപ്പാക്കിയതാണെന്നും ഈ കേസ് നിലവിലില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. നടിയെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട കരാർ അനുസരിച്ച് ദൃശ്യങ്ങൾ പകർത്തി നൽകിയതിന്‍റെ ശേഷിക്കുന്ന പ്രതിഫലം പ്രതികൾ ആവശ്യപ്പെടുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹരജി തള്ളിയത്. ഇതിനിടെ വിചാരണ കോടതിയില്‍ കുഞ്ചാക്കോ ബോബന്റെയും ബിന്ദു പണിക്കരുടെയും സാക്ഷി വിസ്താരം പൂർത്തിയായി.