LiveTV

Live

Kerala

ഇറ്റലിയില്‍ നിന്നെത്തിയെന്ന വിവരം മറച്ചുവെച്ചിട്ടില്ലെന്ന് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല

ഇറ്റലിയില്‍ നിന്നെത്തിയെന്ന വിവരം മറച്ചുവെച്ചിട്ടില്ലെന്ന് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും രോഗം ബാധിച്ച യുവാവ് മീഡിയവണിനോട് പറഞ്ഞു.

അതേസമയം പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധിച്ചവരുമായി ഇടപഴകിയവരില്‍ നിരീക്ഷണം സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജില്ലയില്‍ 15 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗബാധിതരുമായി ഇടപെട്ടവര്‍ തൃശൂരിലും കൊല്ലത്തും നിരീക്ഷണത്തിലുണ്ട്. തൃശൂരില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ ഹൈറിസ്ക് വിഭാഗത്തിലാണ്. പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.