LiveTV

Live

Kerala

കോഴിക്കോട്ടെ പക്ഷിപ്പനി: പക്ഷികളെ കൊല്ലുന്നത് തുടരുന്നു

മുട്ടകള്‍, കാഷ്ഠം, തീറ്റ എന്നിവയും ശേഖരിച്ച് കുഴിച്ചുമൂടുന്നുണ്ട്.

കോഴിക്കോട്ടെ പക്ഷിപ്പനി: പക്ഷികളെ കൊല്ലുന്നത് തുടരുന്നു

കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷികളെ കൊന്ന് നശിപ്പിക്കുന്നത് രണ്ട് ദിവസം കൂടി നീട്ടിയേക്കും. 22 സംഘങ്ങളെ കൂടി കൂടുതലായി നിയമിക്കാന്‍ തീരുമാനം. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികള്‍ അടക്കമുള്ള പക്ഷികളെ കൊല്ലുന്നത് തുടരുന്നു. മുട്ടകള്‍, കാഷ്ഠം, തീറ്റ എന്നിവയും ശേഖരിച്ച് കുഴിച്ചുമൂടുന്നുണ്ട്.

മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. മുക്കം നഗരസഭ, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധികളില്‍ മാംസ വില്‍പനയും പക്ഷികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്‍റെയും നിരോധനം തുടരുന്നു.