LiveTV

Live

Kerala

ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തില്‍ ആറ്റുകാൽ പൊങ്കാല

പൊങ്കാലക്ക് എത്തിയവരിൽ ചിലർ മാസ്ക് ധരിക്കണമെന്ന മുന്നറിയിപ്പ് നിർദേശം പാലിച്ചെങ്കിലും ബഹുഭൂരിഭാഗവും അത്തരം മുൻകരുതൽ എടുത്തിരുന്നില്ല

ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തില്‍ ആറ്റുകാൽ പൊങ്കാല

കോവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ആറ്റുകാൽ പൊങ്കാല. മുൻവർഷങ്ങളിൽ ഭക്തർ തിങ്ങിക്കൂടിയ പല പ്രദേശങ്ങളിലും ഇത്തവണ തിരക്ക് കുറവായിരുന്നു. പൊങ്കാലക്ക് എത്തിയവരിൽ ചിലർ മാസ്ക് ധരിക്കണമെന്ന മുന്നറിയിപ്പ് നിർദേശം പാലിച്ചെങ്കിലും ബഹുഭൂരിഭാഗവും അത്തരം മുൻകരുതൽ എടുത്തിരുന്നില്ല.

പനി, ചുമജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലക്ക് വരരുത് എന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരോട് വീട്ടിൽ തന്നെ പൊങ്കാലയിടാനായിരുന്നു നിർദേശം. നിർദേശങ്ങൾ കണക്കിലെടുത്തും ആശങ്ക മുൻ നിർത്തിയും നിരവധിയാളുകൾ പൊങ്കാലയിൽ നിന്ന് വിട്ടുനിന്നു. മുൻ വർഷങ്ങളിൽ ഭക്തർ തിങ്ങിക്കൂടിയ പല പ്രദേശങ്ങളിലും ഇത്തവണ തിരക്ക് താരതമ്യേന കുറവായിരുന്നു. നേരത്തെ തയ്യാറാക്കിയ പൊങ്കാല അടുപ്പുകൾ പലതും ഒഴിഞ്ഞുകിടന്നു. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന പല സ്ഥലങ്ങളിലും ആളുകൾ എത്താതിരുന്നതും ശ്രദ്ധേയമായിരുന്നു. ആശങ്കയുണ്ടെങ്കിലും നിരവധി പേർ മാസ്ക് ധരിച്ച് പൊങ്കാലക്കെത്തി.

വിദേശികള്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കിയിരുന്നു. പൊങ്കാല ഇടാനെത്തിയവരുടെ ദൃശ്യങ്ങളും ചിത്രീകരിച്ചു. നിശ്ചിത ഇടവേളകളിൽ ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കി. ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെയും നീരീക്ഷണത്തിനായി നിയോഗിച്ചിരുന്നു. 18 ആംബലുന്‍സുകളും പ്രത്യേക മൊബൈല്‍ ടീമും രംഗത്തുണ്ടായിരുന്നു.