LiveTV

Live

Kerala

മലപ്പുറത്ത് അസം സ്വദേശിനിയായ പെണ്‍കുട്ടിക്ക് പീഡനം

അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ച് നിരവധി പേര്‍ക്കായി കാഴ്ച വെച്ചത്.

മലപ്പുറത്ത് അസം സ്വദേശിനിയായ പെണ്‍കുട്ടിക്ക് പീഡനം

മലപ്പുറം കോട്ടക്കൽ എടരിക്കോട് അസം സ്വദേശിനിയായ 12 വയസുകാരിക്ക് പീഡനം. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ച് നിരവധി പേര്‍ക്കായി കാഴ്ച വെച്ചത്. നാട്ടുകാർ ചൈല്‍ഡ് ലൈനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

എടരിക്കോട് ഒരു ക്വാട്ടേഴ്സിലാണ് അസം സ്വദേശികള്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടിയെയും അവിടെയാണ് താമസിപ്പിച്ചിരുന്നത്. കുട്ടി ഇവരുടെ ബന്ധുവാണെന്നാണ് പ്രാഥമിക വിവരം.

ക്വാട്ടേഴ്സില്‍ ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിച്ചു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തില്ല.