LiveTV

Live

Kerala

ഡോ.അബ്ദുൽ മജീദിന് ആശ്വാസം; പുനർനിയമനം നൽകാൻ സിന്‍ഡിക്കേറ്റ് തീരുമാനം

സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം

ഡോ.അബ്ദുൽ മജീദിന് ആശ്വാസം; പുനർനിയമനം നൽകാൻ സിന്‍ഡിക്കേറ്റ് തീരുമാനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ജോലി നഷ്ടപ്പെട്ട ഡോ. അബ്ദുൽ മജീദിന് പുനർനിയമനം നൽകാൻ തീരുമാനം. യൂണിവേഴ്സിറ്റി അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ആയാണ് നിയമിക്കുക.സിൻഡിക്കറ്റ് യോഗത്തിന്റേതാണ് തീരുമാനം. നടപടി മീഡിയവൺ വാർത്തയെ തുടർന്ന്.

യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂറ്ററി തസ്തികകൾ സംബന്ധിച്ച് സർക്കാർ ഒരുവർഷം മുമ്പിറക്കിയ ഓർഡിനൻസിനെ തുടർന്നാണ് ഡോ.അബ്ദുൽ മജീദിന് ജോലി നഷ്ടമായത്. കാലിക്കറ്റ് സർവകലാശയിൽ രജിസ്ട്രാർ ആയി അഞ്ച് വർഷം പൂർത്തിയാക്കിയ ഡോ.അബ്ദുൽ മജീദിന് ഓർസിനൻസ് പ്രകാരംജോലി നഷ്ടപ്പെടുകയായിരുന്നു. പുനർനിയമനം നൽകുമെന്ന് സർക്കാരും സർവകലാശാല അധികൃതരും ഉറപ്പ് നൽകിയിരുന്നെങ്കിലും

കഴിഞ്ഞ ഒരു വർഷമായി ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു ഡോ. അബ്ദുൽ മജീദ്. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് യൂണിവേഴ്സിറ്റി അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ആയി പുനർ നിയമനം നൽകാൻ തീരുമാനമായത്, നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഡോ.അബ്ദുൽ മജീദിന് നിയമന ഉത്തരവ് ഉടൻ കൈമാറുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.