LiveTV

Live

Kerala

മീഡിയവണ്‍ വാര്‍ത്ത ഫലം കണ്ടു; സീക്കുന്ന് പ്രദേശത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി

ഒറ്റ ദിവസം കൊണ്ട് 24 കുടുംബങ്ങളുടെ പട്ടയങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചു, ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് ഇത്രയും പട്ടയങ്ങള്‍ നല്‍കാന്‍ അനുമതിയായത്

മീഡിയവണ്‍ വാര്‍ത്ത ഫലം കണ്ടു; സീക്കുന്ന് പ്രദേശത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി

വയനാട് സുല്‍ത്താന്‍ ബത്തേരി ഫയര്‍ലാന്‍റ് സീക്കുന്ന് പ്രദേശത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഒറ്റ ദിവസം കൊണ്ട് 24 കുടുംബങ്ങളുടെ പട്ടയങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് ഇത്രയും പട്ടയങ്ങള്‍ നല്‍കാന്‍ അനുമതിയായത്. പ്രദേശത്തെ പട്ടയ പ്രശ്നം കഴിഞ്ഞ ദിവസം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 236 കുടുംബങ്ങളുടെ കാലങ്ങളായുള്ള പട്ടയപ്രശ്നത്തിലാണ് അധികൃതരുടെ അടിയന്തിര ഇടപെടലുണ്ടായത്. സീക്കുന്ന് പ്രദേശത്തെ 17 കുടുംബങ്ങളുടെ കാര്യത്തില്‍ ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി തീര്‍പ്പ് കല്‍പ്പിച്ചു.

ഇതുള്‍പ്പെടെ 24 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കാന്‍ അനുമതിയായത്. രണ്ടാഴ്ചകൊണ്ട് സീക്കുന്നിലെ മുഴുവന്‍ കുടുംബങ്ങളുടെയും പട്ടയപ്രശ്നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും. ഫയര്‍ലാന്‍റ് പ്രദേശത്തെ 185 കുടുംബങ്ങള്‍ക്ക് ഒമ്പത് മാസത്തിനകം പട്ടയം നല്‍കാനാണ് മറ്റൊരു തീരുമാനം. ഇവിടെ മാസം തോറും 20 കുടുംബങ്ങളുടെ പട്ടയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും.

10 സെന്‍റ് ഭൂമിയുളളവര്‍ക്ക് സൌജന്യമായും കൂടുതല്‍ ഭൂമിയുള്ളവരില്‍ നിന്ന് മതിപ്പുവില കണക്കാക്കിയും പട്ടയം നല്‍കാനാണ് തീരുമാനം. പ്രദേശത്തെ പട്ടയപ്ര‍ശ്നം കഴിഞ്ഞ ദിവസം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് അടിയന്തിരമായ ഇടപെടലുണ്ടായത്. ഒരു മാസം കഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസില്‍ വെച്ച് പട്ടയമേള നടക്കും