LiveTV

Live

Kerala

കെ.ടി ജലീലിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം; രാജി ആവശ്യം തള്ളി സി.പി.എം 

എന്നാൽ യു.ഡി.എഫിന്റെ രാഷ്ട്രീയ നീക്കത്തിന് അതേ നാണയത്തിൽ മറുപടി പറയാനാണ് എൽ.ഡി.എഫ് തീരുമാനം

 കെ.ടി ജലീലിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം; രാജി ആവശ്യം തള്ളി സി.പി.എം 

കെ.ടി ജലീലിനെതിരായ ഗവർണ്ണറുടെ കണ്ടെത്തലുകൾ നിയമസഭയിൽ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. എന്നാൽ യു.ഡി.എഫിന്റെ രാഷ്ട്രീയ നീക്കത്തിന് അതേ നാണയത്തിൽ മറുപടി പറയാനാണ് എൽ.ഡി.എഫ് തീരുമാനം.

സാങ്കേതിക സർവ്വകലാശാല അദാലത്തിൽ മന്ത്രി കെ.ടി ജലീൽ പങ്കെടുത്തതും തീരുമാനങ്ങളെടുത്തതും നിയമവിരുദ്ധമാണെന്ന ഗവർണറുടെ കണ്ടെത്തൽ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നാളെ നിയമസഭ സമ്മേളനം പുനരാരംഭിക്കുമ്പോൾ ജലീലിന്റെ രാജി ആവശ്യം ശക്തമാക്കാനാണ് പ്രതിപക്ഷ ആലോചന. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗവർണർ ശരിവെച്ചുവെന്ന വാദമായിരിക്കും പ്രതിപക്ഷം ഉന്നയിക്കുക.എന്നാൽ രാജി ആവശ്യം ഇന്നലെ തന്നെ തള്ളിയ സി.പി.എം ജലീലിന് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ജലീൽ രാജി വയ്ക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രിയ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നുമാണ് സി.പി.എം നിലപാട്. ഇതേ നിലപാട് തന്നെയായിരിക്കും മുഖ്യമന്ത്രി അടക്കമുള്ളവർ സഭയിലും സ്വീകരിക്കുക.